Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈദ്യുതി ഭവനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.



വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പാലാ ബ്ലോക്ക്  കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈദ്യുതി ഭവനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.  KPCC നിര്‍വാഹക സമിതിയംഗം ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവില്‍ സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാണെന്ന് ജോഷി ഫിലിപ്പ് പറഞ്ഞു. 

 കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കേണ്ട കരാര്‍ റദാക്കി കൂടിയ വിലക്ക് വൈദ്യുതി വാങ്ങുവാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് ചാര്‍ജ് വര്‍ധനക്ക് ഇടയാക്കിയതെന്നു ജനങ്ങള്‍ തിരിച്ചറിഞ്ഞതായും  ജോഷി ഫിലിപ്പ് പറഞ്ഞു. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്ന വൈദ്യുതി ബോര്‍ഡിനെ കോടികളുടെ കടക്കെണിയിലാക്കിയത് എല്‍.ഡി. എഫ്. ഗവണ്മെന്റ് ആണ്. വന്‍ അഴിമതിയാണ് വൈദ്യുതി വകുപ്പില്‍ നടക്കുന്നത്. വൈദ്യുതി വാങ്ങുവാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ റദ്ദാക്കി പുതിയ ഹൃസ്വകാല കരാര്‍ ഉണ്ടാക്കിയതിന് പിന്നില്‍ ചിലരുടെ വന്‍ സാമ്പത്തിക താല്പര്യങ്ങളാണ്. ഇതേപറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു. ബ്ലോക്ക്പ്രസിഡന്റ് എന്‍.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി, രാജന്‍ കൊല്ലംപറമ്പില്‍, ഷോജി ഗോപി ,സാബു എബ്രഹാം, പയസ് മാണി, ,രാജു കൊക്കോപ്പുഴ, തോമസുകുട്ടി നെച്ചിക്കാട്ട്, കെ.ജെ ദേവസ്യ, ബിബിന്‍ രാജ്, പ്രദീപ് പ്ലാച്ചേരി, പ്രിന്‍സ് വി.സി, രാഹുല്‍ പി.എന്‍.ആര്‍ ,ഹരിദാസ് അടിമത്ര, അബ്ദുള്‍ കരീം, ടോണി തൈപ്പറമ്പില്‍, റെജി തലക്കുളം, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments