കറന്റ് ചാര്‍ജ് വര്‍ദ്ധനയ്ക്കെതിരെ ഉഴവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. മരങ്ങാട്ടുപിള്ളി KSEB ക്ക് മുന്നില്‍ നടന്ന ധര്‍ണ്ണ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു.
യൂണിറ്റിന് 4 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ള UDF സര്‍ക്കാരിന്റെ കാലത്തെ കരാര്‍ റദ്ദാക്കിയ ശേഷം ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി കമ്മീഷന്‍ നേടുകയും ഒപ്പം നിരക്കു വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയുമാണ് LDF സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബിജു പുന്നത്താനം പറഞ്ഞു. കോണ്‍ഗ്രസ് ബ്ലോക് കമ്മറ്റി പ്രസിഡന്റ് ന്യൂജന്റ് ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ ജോര്‍ജ് പയസ്, വി കെ സുരേന്ദ്രന്‍, മാര്‍ട്ടിന്‍ പന്നിക്കോട്ട്, ഗംഗാദേവി, ആന്‍സമ്മ സാബു. തുടങ്ങിയവര്‍പ്രസംഗിച്ചു.
0 Comments