തകര്‍ന്ന് കിടക്കുന്ന കടുത്തുരുത്തി - പിറവം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും, റോഡ് നിര്‍മ്മാണത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം കടുത്തുരുത്തി ഈസ്റ്റ്, വെസ്റ്റ് ലോക്കല്‍ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. മങ്ങാട് വേങ്ങച്ചുവട് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പന്തം കൊളുത്തി പ്രകടനം കടുത്തുരുത്തി ടൗണ്‍ ചുറ്റി മാര്‍ക്കറ്റ് ജംഗ്ഷനില്‍ സമാപിച്ചു.
തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ ഏരിയ സെക്രട്ടറി കെ.ജയകൃഷ്ണന്‍, ഏരിയ കമ്മറ്റി അംഗം ടി.സി. വിനോദ്, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി.സ്മിത, ലോക്കല്‍ സെക്രട്ടറിമാരായ റെജി കെ. ജോസഫ്, എം.ഐ. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. റോഡിന്റെ ശോചനീയാവസ്ഥയുടെ പേരില്‍ MLA നുണ പ്രചരണം നടത്തി രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് സിപിഐ.എം ആരോപിച്ചു. ഡിസംബര്‍ 26 ന് കടുത്തുരുത്തിയിലെ വാട്ടര്‍ അതോറിറ്റിയുടെയും, പൊതുമരാമത്ത് വകുപ്പിന്റെയും ഓഫീസുകള്‍ സിപിഐ എം ന്റെ നേതൃത്വത്തില്‍ ഉപരോധിക്കും. രാവിലെ 8 ന് അലരിയില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം വാട്ടര്‍ അതോറിറ്റി ഓഫീസ്, പൊതുമരാമത്ത് വകുപ്പ് ഓഫീസുകളിലെത്തി ഉപരോധ സമരം നടത്തും.
0 Comments