ജനുവരി രണ്ട് മുതല്‍ 5 വരെ പാമ്പാടിയില്‍ നടക്കുന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ സെക്രട്ടറി എ വി റസ്സല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 3ാം തീയതി ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററും അഞ്ചാംതീയതി നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും വിവിധ രംഗങ്ങളില്‍ സിപിഎമ്മും ഇടതുപക്ഷവും കൈവരിച്ച മുന്നേറ്റങ്ങളുടെയും പശ്ചാത്തലത്തിലാണ് സമ്മേളനം നടക്കുന്നതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
0 Comments