ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെയും റോട്ടറി ക്ലബ് ഓഫ് പാലായുടെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷി ദിനാചരണം നടന്നു. കുറുമണ്ണ് ദയ ഓഫീസില്‍ നടന്ന സമ്മേളനം നിഷ ജോസ് K മാണി ഉദ്ഘാടനം ചെയ്തു. ദയ ചെയര്‍മാന്‍ പി. എം. ജയകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് Dr. സെലിന്‍ റോയി മുഖ്യ പ്രഭാഷണം നടത്തി. സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ച്, വികാരി ഫാ അഗസ്റ്റ്യന്‍ പീടികമലയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
അഭിനേതാവും സിനിമ സംവിധായകനുമായ ഛോട്ടാ വിപിനെ ആദരിച്ചു. . പാലാറോട്ടറി ക്ലബ് സെക്രട്ടറി ശ്രീ. ഷാജി മാത്യു, പാലാ റോട്ടറി ക്ലബ് പബ്ലിക് ഇമേജ് ഓഫീസര്‍ സന്തോഷ് മാട്ടേല്‍, ദയ ജോയിന്റ് സെക്രട്ടറി P. D. സുനില്‍ ബാബു, പാലിയേറ്റീവ് നേഴ്‌സ് രാജി മോള്‍ എം.എസ്, ആശ വര്‍ക്കര്‍ ആന്‍സി കുര്യാക്കോസ്, സിന്ധു പി നാരായണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഭിന്നശേഷിക്കാര്‍ക്ക് ഭക്ഷണകിറ്റ്, മെഡിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ കിറ്റുകള്‍, മുച്ചക്ര സൈക്കിള്‍, ശ്രവണ സഹായി എന്നിവ വിതരണം ചെയ്തു.
0 Comments