Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച്ച



കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് കോട്ടയം ശാസ്ത്രി റോഡിലെ ലോഗോസ് ജംഗ്ഷനില്‍ ജനുവരി 2 ബുധനാഴ്ച്ച ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍.ഡി.എ. സംസ്ഥാന ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ ഓഫിസിന്റെ ഉദ്ഘാടനം  നിര്‍വ്വഹിക്കും. 


സജി മഞ്ഞക്കടമ്പില്‍ അദ്ധ്യക്ഷത വഹിക്കും. എന്‍.ഡി.എ യുടെയും, കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെയും സംസ്ഥാന-ജില്ലാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍  വഖഫ് നിയമ ഭേദഗതിയെക്കുറിച്ചും , കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ വഴി തെറ്റിക്കുന്ന കലാലയ രാഷ്ട്രീയം നിരോധിക്കുന്നതിന് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ പ്രെഫ.ബാലു ജി വെള്ളിക്കര, കോട്ടയം ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍, നേതാക്കളായ ലൗജിന്‍ മാളിയെക്കല്‍, മോഹന്‍ ദാസ് അമ്പലാറ്റില്‍ , രാജെഷ് ഉമ്മന്‍ കോശി, തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്തു.

Post a Comment

0 Comments