സംസ്ഥാന സര്‍ക്കാരിന്റെ 2024ലെ കേരളശ്രീ അവാര്‍ഡ് ജേതാവായ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ ടി കെ ജയകുമാറിന് കിടങ്ങൂരില്‍ പൗര സ്വീകരണം നല്‍കും. ഡിസംബര്‍ 14 ശനിയാഴ്ച വൈകിട്ട് അഞ്ചിന് കിടങ്ങൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.
ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഡോക്ടര്‍ ജയകുമാറിനെ ആദരിക്കും. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അധ്യക്ഷത വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടക്കല്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡോക്ടര്‍ ജയകുമാറിനെ കിടങ്ങൂര്‍ ഹൈവേ ജംഗ്ഷനില്‍ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടി സമ്മേളന വേദിയിലേക്ക് ആനയിക്കും. കിടങ്ങൂര്‍ സ്‌കൂളിലെ എന്‍ സി സി കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. കിടങ്ങൂരിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
0 Comments