സംസ്ഥാന സര്‍ക്കാരിന്റെ കേരള ശ്രീ പുരസ്‌കാരം നേടിയ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ TK ജയകുമാറിന് ജന്മനാടായ കിടങ്ങൂരില്‍ പൗരസ്വീകരണം നല്‍കി. കിടങ്ങൂര്‍ LPBസ്‌കൂള്‍ അങ്കണത്തില്‍ നടന്ന സ്വീകരണ സമ്മേളനം മന്ത്രി VN വാസവന്‍ ഉദ്ഘാടനം ചെയ്തു.
കോട്ടയം മെഡിക്കല്‍ കോളജിന് ആരോഗ്യ മേഖലയില്‍ മികച്ചനേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതും,ഹൃദയ ശസ്ത്രക്രിയാ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടര്‍ TK ജയകുമാറിന്റെ നേട്ടമാണെന്ന് മന്ത്രി VN വാസവന്‍ പറഞ്ഞു. ഡോ TK ജയകുമാറിന്റെ സേവനങ്ങള്‍ മാതൃകാപരമെന്ന് മോന്‍സ് ജോസഫ് MLA അഭിപ്രായപ്പെട്ടു.
0 Comments