Breaking...

9/recent/ticker-posts

Header Ads Widget

ബാങ്ക് പൊതുയോഗത്തിനെതിരെ പരാതിയുമായി അംഗം



ഏറ്റുമാനൂര്‍ സഹകരണ ബാങ്ക് പൊതുയോഗത്തില്‍ ചോദ്യം ചോദിക്കാനോ അഭിപ്രായങ്ങള്‍ പറയാനോ അനുവദിച്ചില്ലെന്ന് അംഗത്തിന്റെ പരാതി. ഡിസംബര്‍ 22- ന് നടന്ന ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പൊതുയോഗത്തിനെതിരെയാണ് അംഗമായ പി.ജെ.ചാക്കോ(ജെയിംസ് പുളിക്കന്‍ )കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍)പരാതി നല്‍കിയത്.ബാങ്കിന്റ 1744-ാം നമ്പര്‍ അംഗമായ തന്നെ വ്യക്തിഹത്യ നടത്തുകയും മിനിറ്റ്സ് പകര്‍പ്പ്നല്‍കാത്തതിനെ സംബന്ധിച്ച്അസിസ്റ്റന്റ് രജിസ്റ്റര്‍ നല്‍കിയ നിര്‍ദ്ദേശം വായിക്കാന്‍ അനുവദിച്ചില്ലെന്നും,സംഘടിതമായി ബഹളം വെച്ച് തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ജെയിംസ് പുളിക്കന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.


 54 വര്‍ഷമായി ബാങ്കിന്റ അംഗമാണ്താന്‍, പൊതുയോഗത്തില്‍ ചോദ്യംചോദിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍തന്നെ സംഘടിതമായി ഒരുകൂട്ടര്‍ ബഹളം വയ്ക്കുകയും സംസാരിക്കാന്‍ അനുവദിക്കുകയും ചെയ്തില്ല. ഇവര്‍ പുറത്ത് നിന്ന് ആരുടെയോ നിര്‍ദേശപ്രകാരമെത്തിയെതാണന്ന് സംശയിക്കുന്നു. ഉത്തരവാദിത്വപെട്ടവര്‍ മറുപടിപറയാതെ മറ്റ് അംഗങ്ങള്‍ തോന്നുംപടി ഉത്തരം പറയുകയാണ് ചെയ്ത്. സ്വര്‍ണ്ണപണയലേലത്തില്‍ 28.63 ലക്ഷംനഷ്ടംവന്നത് സംബന്ധിച്ചും, മുക്കുപണ്ടം തട്ടിപ്പില്‍ പിരിച്ചുവിടപ്പെട്ട ജീവനക്കാരിക്ക് ബാങ്ക് ഫണ്ടില്‍ നിന്നും 5.85ലക്ഷം രൂപലീവ് സറണ്ടര്‍ തുക നല്‍കിയത് സംബന്ധിച്ചുള്ള ഓഡിറ്റ് ന്യൂനതകളെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ വ്യക്തിഹത്യ നടത്തിയെന്നും നിയമവിരുദ്ധവും സഹകരണ വകുപ്പ് ചട്ടങ്ങള്‍ക്കെതിരെയും ജനാധിപത്യത്തിന് ഘടകവിരുദ്ധവുമായിരുന്നു യോഗമെന്നും രജിസ്ട്രാര്‍ക്ക് ല്‍കിയ പരാതിയിലുണ്ടന്നും ജെയിംസ് പുളിക്കന്‍ പറഞ്ഞു.
ചെയ്തു.

Post a Comment

0 Comments