Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി



ഏറ്റുമാനൂര്‍ ജനകീയ വികസന സമിതിയുടെയും ജി. പി റോഡ് റസിഡന്‍സ് അസോസിയേഷന്റെയും സംയുക്ത  ആഭിമുഖ്യത്തില്‍  8 ദിവസം നീണ്ടുനില്‍ക്കുന്ന  ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ക്രിസ്തുമസ് ട്രീ, പുല്‍ക്കൂട്, എന്നിവ ഒരുക്കിയും നക്ഷത്രങ്ങള്‍ തൂക്കിയുമാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ജനകീയ വികസന സമിതിയുടെയും ജി. പി.റോഡ് റസിഡന്‍സ് അസോസിയേഷന്റെയും പ്രസിഡണ്ട് ബി രാജീവ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.



 ജി പി റോഡ് റസിഡന്‍സ് അസോസിയേഷന്റെ സെക്രട്ടറി വിജയാ സദാനന്ദന്‍, അതിരമ്പുഴ മറ്റം റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധി ഷംസുദ്ദീന്‍ റാവുത്തര്‍, വികസന സമിതി വൈസ് പ്രസിഡന്റ് രാജു ഇമ്മാനുവല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ സിറില്‍ ജി നരിക്കുഴി, ജി. പി റോഡ് റസിഡന്‍സ് അസോസിയേഷന്‍ ട്രഷറര്‍ പി സി ജോസഫ് പാറയില്‍, ശ്രീധരന്‍ നട്ടാശ്ശേരി, അമ്മിണി സുശീലന്‍ നായര്‍,  പ്രിയ ബിജോയ്  പേരൂര്‍, രാജീസ് വര്‍ഗീസ് അതിരമ്പുഴ, വികസന സമിതി എക്‌സിക്യൂട്ടീവ് അംഗം ശ്രീലക്ഷ്മി, സിറിയക് കുരുവിള,  ജിജോ മോന്‍ കല്ലമ്പാറ,എന്‍ സത്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്രിസ്മസ് പാപ്പാ ആയി ജഗദീഷ് സ്വാമി ആശാന്‍ പങ്കെടുത്തവര്‍ക്ക്  ആശംസകള്‍ നേര്‍ന്നു.

Post a Comment

0 Comments