തീചാമുണ്ഡി, മുത്തപ്പന്‍ വെള്ളാട്ടം, മുടിയേറ്റ് എന്നിവ വിവിധ ദിവസങ്ങളില്‍ അരങ്ങേറും. 16- ന് വൈകീട്ട് 6.45-ന് ക്ഷേത്രം മേല്‍ശാന്തി മുട്ടത്ത്മന ഇല്ലത്ത് എം.കെ. ശ്രീകുമാര്‍ നമ്പുതിരി ദീപം പ്രകാശിപ്പിക്കുന്നതോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും. ചടങ്ങില്‍ കലാം വേള്‍ഡ് റിക്കോര്‍ഡ് നേടിയ ദേവാന്‍ഷി എസ്. കൃഷ്ണയെആദരിക്കും. നൃത്താര്‍ച്ചന, ഭക്തിഗാനസുധ, എന്നിവയും നടക്കും. 17 - വൈകീട്ട് തിരുവാതിരകളി, 18-ന് സംഗീത നൃത്താഞ്ജലി, 19 - ന് നൃത്തം സര്‍ഗം സംഗീതം, 20-ന് ഭക്തിഗാനമാധുരി എന്നി പരിപാടികള്‍ നടക്കും., 21- ന് രാത്രി 7.30 -ന് കോഴിക്കോട് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന തീചാമുണ്ഡി, കരിംകുട്ടിച്ചാത്തന്‍, 22- ന് രാത്രി 7.30 -ന് കണ്ണൂര്‍ പെരുവണ്ണാന്‍ പ്രദീപനും സംഘവും അവതരിപ്പിക്കുന്ന മുത്തപ്പന്‍ വെള്ളാട്ടം എന്നിവയും നടക്കും. 24- ന് രാത്രി 7.30 -ന് കളമെഴുത്തും പാട്ടും, 10- ന് ശങ്കരന്‍കുട്ടി മാരാര്‍ സ്മാരക മുടിയേറ്റ് സംഘത്തിന്റെ മുടിയേറ്റ്. 25 -ന് രാത്രി 7.30 -ന് നൃത്തനാടകം എന്നിവയും ഉണ്ടായിരിക്കും. 26-ന് രാവിലെ 7.30-ന് മാരിയമ്മന്‍ പൊങ്കാലയ്ക്ക് നാഷണല്‍ ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേല്‍അവാര്‍ഡ് നേടിയ ഷീലാറാണി ദീപം തെളിക്കും. വൈകീട്ട് അഞ്ചിന് കുംഭം എഴുന്നള്ളിപ്പ്‌ഘോഷയാത്ര. 7.05-ന് പുഷ്പാഭിഷേകം , പുഷ്പാലങ്കാരം.7.30 -ന് കറുപ്പന്‍ ഊട്ട്, എട്ടിന് നാമാഭിഷേകം, രാത്രി 12.30-ന് ആഴിപൂജ, ആഴിപ്രവേശനം എന്നിവയാണ് നടക്കുന്നത്. 27-ന് രാവിലെ ഒന്‍പതിന് മാരിയമ്മയ്ക്ക് മഞ്ഞള്‍ നീരാട്ട് , തുടര്‍ന്നു12-ന് മഹാ പ്രസാമൂട്ടോടെ നടയടക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി. പ്രമോദ് കുമാര്‍, സെക്രട്ടറി പി.പി. വിനയകുമാര്‍, ട്രഷറര്‍ പി.കെ. രമേശ്, വൈസ് പ്രസിഡന്റ് എം.സി മുരുകന്‍, പി.എച്ച്. പ്രദീപ്, എം.ജി പ്രസാദ്, അനീഷ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments