Breaking...

9/recent/ticker-posts

Header Ads Widget

എസ്.എം.എസ്.എം. പബ്ലിക് ലൈബ്രറിയില്‍ സാംസ്‌കാരിക സമ്മേളനവും പുസ്തക പ്രകാശനവും ഡിസംബര്‍ 20ന്



ഏറ്റുമാനൂര്‍ എസ്.എം.എസ്.എം. പബ്ലിക് ലൈബ്രറിയില്‍ സാംസ്‌കാരിക സമ്മേളനവും പുസ്തക പ്രകാശനവും ഡിസംബര്‍ 20ന് വൈകുന്നേരം 4 30ന് ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.




 ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിക്കും. വോയ്സ് ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന സെബാസ്റ്റ്യന്‍ വലിയകാല രചിച്ച ഓര്‍മ്മയുടെ പുസ്തകം സാഹിത്യകാരന്‍ വിനു എബ്രഹമിന് നല്‍കി ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്യും. കവിയും ഗാനരചയിതാവുമായ ഹരിയേറ്റുമാനൂര്‍ മുഖ്യ പ്രഭാഷണം  നടത്തും. പി.പി. സുരേഷ് കുമാര്‍ പുസ്തകം പരിചയപെടുത്തും. ജാന്‍സി സെബാസ്റ്റ്യന്‍ വിശിഷ്ടാതിഥികള്‍ക്ക് ഉപഹാരം സമര്‍പ്പിക്കും. ലൈബ്രറി സെക്രട്ടറി അഡ്വ. പി.രാജീവ് ചിറയില്‍, ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് മുന്‍ അസോസിയേറ്റ് എഡിറ്റര്‍ എന്‍. മാധവന്‍കുട്ടി പി പി. നാരായണന്‍, ഡോ. റോസമ്മ സോണി, ഫാ .രാജു ജോര്‍ജ് തടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ്, സെക്രട്ടറി സെക്രട്ടറി അഡ്വ. പി.രാജീവ് ചിറയില്‍, ഹരിയേറ്റുമാനൂര്‍,സെബാസ്റ്റ്യന്‍ വലിയകാലാ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments