രണ്ടര പതിറ്റാണ്ടു കാലമായി പാലാക്കാര്‍ക്ക് ഇഷ്ടവസ്ത്രങ്ങള്‍ നല്‍കിയ ഫാന്റസി പാര്‍ക്കിന്റെ വിപുലീകരിച്ച ഷോറൂം ഫാന്റസി സില്‍ക്‌സ് കട്ടക്കയം കുഞ്ഞമ്മ ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫാഷനിലും വിലക്കുറവിലും ഗുണമേന്മയിലും മികവു പുലര്‍ത്തിക്കൊണ്ട് പ്രവര്‍ത്തനമാരംഭിക്കുന്ന ഫാന്റസി സില്‍ക്‌സിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു. പ്രശസ്ത സിനിമാ താരം ഹണി റോസ് മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ ഭദ്രദീപം തെളിച്ചു. KVVES യൂണിറ്റ് പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍ ആദ്യവില്പന നിര്‍വ്വഹിച്ചു. വ്യാപാരി വ്യവസായി യൂത്ത് വിംഗ് പ്രസിസന്റ് ജോണ്‍ മൈക്കിള്‍ ആദ്യവില്പന സ്വീകരിച്ചു. മെന്‍സ് വെയര്‍ ഫ്േളാര്‍ ഉദ്ഘാടനം യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ സെക്രട്ടറി ടോമി കുറ്റിയാങ്കല്‍ നിര്‍വഹിച്ചു. ഫാന്റസി സില്‍ക്‌സ് MD ജിനു ഫാന്റസി നന്ദിപ്രകാശനം നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങിന് താരപ്പൊലിമ പകര്‍ന്ന ഹണിറോസ് സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങിനെത്തിയവരില്‍ നിന്നും കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയിച്ച 7 പേര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ ഹണിറോസ് സമ്മാനിച്ചു. ഫ്രീ പര്‍ച്ചേസ് വൗച്ചറുകളും സമ്മാനമായി നല്‍കി. ആകര്‍ഷകമായ വെഡ്ഡിംഗ് സാരികളുടെയും വൈവിധ്യമാര്‍ന്ന സാരി ഇനങ്ങളുടെയും വിപുലമായ ശേഖരവും, ട്രെന്റി ഡിസൈനര്‍ സാരീസ്, പാര്‍ട്ടി വെയര്‍ കളക്ഷന്‍സ്, ചുരിദാര്‍ മെറ്റീരിയല്‍സ് എന്നിവയെല്ലാം ഫാന്റസി സില്‍ക്‌സിനെ വത്യസ്തമാക്കുകയാണ്. യുവാക്കളുടെ വൈവിധ്യമാര്‍ന്ന വസ്ത്രസങ്കല്പങ്ങള്‍ക്ക് അനുയോജ്യമായ സ്‌റ്റൈലിഷ് ട്രെന്റി ലുക്ക് മെന്‍സ് വെയര്‍ ഉത്പന്നങ്ങളും, കിഡ്‌സ് വെയര്‍ ഉത്പന്നങ്ങളും ഫാന്റസി സില്‍ക്‌സില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ വിഭാഗത്തിലും വൈവിധ്യം നിറഞ്ഞ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഫാന്റസി സില്‍ക്‌സില്‍ ലഭ്യമാണ്. പാലാ കാത്തിരുന്ന മാറ്റങ്ങളുമായാണ് ഫാന്റസി പാര്‍ക്കിനൊപ്പം ഫാന്റസി സില്‍ക്‌സും വസ്ത്രവിസ്മയ മൊരുക്കുന്നത്.
0 Comments