Breaking...

9/recent/ticker-posts

Header Ads Widget

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു



പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.  2000-ത്തില്‍ പ്ലസ്ടു ആരംഭിച്ച സെന്റ് ആന്റണീസ് സ്‌കൂളില്‍ ആദ്യമായാണ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ സംഘടിപ്പിക്കുന്നത്.  2000 മുതല്‍ 2010 വരെയുള്ള ബാച്ചുകളിലെ വിദ്യാര്‍ത്ഥികളാണ് സംഗമത്തില്‍ പങ്കെടുത്തത്. 

ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുസമ്മേളനം സ്‌കൂള്‍ മുന്‍ മാനേജരായിരുന്ന ഫാ സിറിയക് പന്നിവേലില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ വില്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. അകാലത്തില്‍ വിട്ടുപിരിഞ്ഞ സഹപാഠികളെ യോഗം അനുസ്മരിച്ചു. അധ്യാപിക ബിനു ജോര്‍ജ്ജ് അനുസ്മരണപ്രഭാഷണം നടത്തി. റിട്ട.അധ്യാപകന്‍ എ.ജെ ജോസഫ്, പിടിഎ പ്രസിഡന്റ് പ്രസാദ് കുരുവിള, സംഘാടകസമിതി അംഗം ക്ലിന്റ്‌മോന്‍ സണ്ണി, ഫാ. മാര്‍ട്ടിന്‍ മണ്ണിനാല്‍, ദീപാ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. പൊതുസമ്മേളനത്തിന് ശേഷം സ്‌കൂള്‍ ഗ്രൗണ്ടില്‍ സൗഹൃദസമ്മേളനവും ചേര്‍ന്നു. അധ്യാപകരും അനധ്യാപകരും ഒത്തുചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. തുടര്‍ന്ന് ഓരോ ബാച്ചിന്റെയും ഫോട്ടോസെഷനും നടത്തി.  അധ്യാപകരായ ബൈജു, ബോബി, ഷൈനി, നിഷ, ആന്‍സി, ഫാ ജോഷി, ജോയി, ടോണി, സജി, ജോബിന്‍, അന്‍സു, സ്വപ്ന, ജൂലി എന്നിവരും ലാബ് അസിസ്റ്റന്റുമാരായ ജോജി, ജിന്‍സ്, ജോസുകുട്ടി, റിട്ട. ലാബ് അസിസ്റ്റന്റ് ടോമി, ഓഫീസ് സ്റ്റാഫ് സിജു, മധു എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു.

Post a Comment

0 Comments