അരുവിത്തുറ കോളേജില്‍ ദ്വിദിന അന്തര്‍ദേശീയ കോണ്‍ഫ്രന്‍സ് ഐക്രാസ്റ്റ് 2024 ന് തുടക്കമായി. രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സസ് ഡയറക്ടറും CSIR ചീഫ് സയന്റിസ്റ്റുമായ ഡോ CH സുരേഷ് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ അനുനിമിഷം ഉണ്ടാകുന്ന പുരോഗതി സമൂഹത്തിന്റെ സമസ്ത മേഖലകളിലും സമൂലമായ മാറ്റങ്ങള്‍ക്ക് ഇത് വഴിതെളിക്കുമെന്നും ഈ മുന്നേറ്റത്തിനൊപ്പം നില്‍ക്കാനുള്ള കരുത്ത് സമൂഹം ആര്‍ജിക്കണമെന്നും ഡോ. സി എച്ച് സുരേഷ് പറഞ്ഞു. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ടെക്‌നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് ദിദ്വിന അന്തര്‍ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത് .
കോളേജ് മാനേജര്‍ ഫാ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അധ്യക്ഷനായിരുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. സിബി ജോസഫ് , കോഴ്‌സ് കോഡിനേറ്റര്‍ ഫാ ബിജു കുന്നയ്ക്കാട്ട് , വൈസ് പ്രിന്‍സിപ്പാള്‍ ഡോ ജിലു ആനി ജോണ്‍, ഐ ക്യു എ സി കോഡിനേറ്റര്‍ ഡോ സുമേഷ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ എം വി ബിജുലാല്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിദേശ കൂടിയേറ്റവും സാമുഹിക സാബത്തിക പ്രത്യാഘാതങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു. വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള അധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളും ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
0 Comments