Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറി.



കടുത്തുരുത്തിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറി. കടുത്തുരുത്തി മാന്നാര്‍ സെന്റ് മേരീസ് പള്ളി ജംഗ്ഷനില്‍ ഞായറാഴ്ച വൈകിട്ട് 3.30 ഓടെയാണ് അപകടം. 



ശബരിമലയില്‍ പോയി തിരികെ വരികയായിരുന്ന ഉദയംപേരൂര്‍ സ്വദേശികളായ അയ്യപ്പന്‍മാര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് നിയന്ത്രണം വിട്ട് വഴിയരികിലെ സിഗ്‌നല്‍ ബോര്‍ഡും തട്ടുകടയും ഇടിച്ച് തകര്‍ത്തത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് ഒപ്പമുണ്ടായവര്‍ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments