കിടങ്ങൂര്‍ സൗത്ത് കൈരളി റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ യുവജന വിഭാഗമായ കൈരളി യുവവേദിയുടെ ഉദ്ഘാടനവും പുതുവത്സര ആഘോഷവും നടന്നു. അസ്സോസിയേഷനിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ഭവാനിയമ്മ പയറ്റുതറ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ അംഗമായ രാധാകൃഷ്ണ കുറുപ്പ് പുതുവത്സര സന്ദേശം നല്‍കി.
യുവ വേദി കണ്‍വീനര്‍ ഗോകുല്‍ പി.എം അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വയലിന്‍, കവിത, ഡാന്‍സ് , പാട്ട് എന്നിങ്ങനെ വിവിധ പരിപാടികളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളും നടന്നു. വിജയികള്‍ക്ക് സമ്മാനദാനവും നടന്നു. യുവവേദി അംഗങ്ങളായ ഗോവിന്ദ് സ്വാഗതവും പ്രണയ് നായര്‍ നന്ദിയും പറഞ്ഞു.
0 Comments