Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം നടത്തി



കാണക്കാരി ഗവണ്‍മെന്റ് ആയുര്‍വ്വേദ ഡിസ്പെന്‍സറി ആയുഷ് യോഗ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം നടത്തി. കടപ്പൂര്‍ എസ് എന്‍ ഡി പി ഹാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. 


പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കല്‍ അധ്യക്ഷനായിരുന്നു. യോഗ സെന്റര്‍ കോര്‍ഡിനേറ്റര്‍ ഗോപാലനാചാരി , അനിയപ്പാസ് എന്നിവര്‍ പ്രസംഗിച്ചു. കടപ്പൂര്‍ ആയുര്‍വ്വേദ ഡിസ്പെന്‍സറി ഡോക്്ടര്‍ സരിത ടി കെ പുതുവത്സര സന്ദേശം നല്കി. ആശംസകള്‍ നേര്‍ന്നുകൊണ്ട് ആയുഷ് യോഗ ഇന്‍ട്രക്ടര്‍ ബിന്ദു ജോസഫ്,  ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് പഠിതാക്കള്‍ പരസ്പരം സ്നേഹസമ്മാനങ്ങള്‍ കൈമാറി.

Post a Comment

0 Comments