ഏറ്റുമാനൂര്‍ കാണക്കാരിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ എതിരെ വന്ന കാറിലും ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിലും ഇടിച്ചു. കാണക്കാരി അമ്പലം ജംഗ്ഷനും ആശുപത്രിപ്പടിക്കുമിടയില്‍ വൈകുന്നേരം നാലരയോടെ ആയിരുന്നു അപകടം. .
കാണക്കാരി ഭാഗത്തുനിന്നും വന്ന സുസുകി എക്‌സ്പ്രസ്സോ കാര്‍ നിയന്ത്രണം നഷ്ടമായി എതിര്‍ദിശയില്‍ നിന്നും വന്ന ഹോണ്ട സിറ്റി കാറില്‍ ഇടിക്കുകയായിരുന്നു. എക്‌സ്പ്രസോ കാര്‍ ഇതിനുശേഷം ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിലും ഇടിച്ചു. എക്‌സ്പ്രസോ കാറിന്റെ മുന്നില്‍ വലതുവശത്തെ വീല്‍ തകരാറിലായി. ഹോണ്ട സിറ്റി കാറിന്റെ വലതുവശം പൂര്‍ണമായും തകര്‍ന്നു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു
0 Comments