കേരള സര്‍ക്കാരിന്റെ പുതിയ വനനിയമ ഭേദഗതിയില്‍ കര്‍ഷക കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. വിജ്ഞാപനത്തിന്റെ കോപ്പി കത്തിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.പാലാ ുരിശുപള്ളി ജംഗ്ഷനില്‍ നടന്ന യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് AK ചന്ദ്രമോഹനന്‍ ഉദ്ഘാടനം ചെയ്തു.
കര്‍ഷക കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് സോണി ഓടച്ചുവട്ടില്‍ അധ്യക്ഷനായിരുന്നു. പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എന്‍. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സതീശ് ചൊള്ളാനി, അബ്ദുള്‍ കരീം, ജോഷി നെല്ലിക്കുന്നേല്‍, ജോണ്‍സണ്‍ നെല്ലുവേലില്‍,തോമസുകുട്ടി നെച്ചിക്കാട്ട്, രാജു കൊക്കപ്പുഴ, അഡ്വ. റെജി തോമസ്, ജോസ് കെ. രാജു കാഞ്ഞമല, സുകു വാഴമറ്റം, ജിജി തെങ്ങും പള്ളി, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, ഫിലിപ്പ് ഓടയ്ക്കല്‍, എന്നിവര്‍ പ്രസംഗിച്ചു.
0 Comments