കാര്‍ഷികമേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തണമെന്ന് CPIM കേന്ദ്രകമ്മറ്റിയംഗവും ധനകാര്യമന്ത്രിയുമായ K.N ബാലഗോപാല്‍ പറഞ്ഞു. കുത്തക കമ്പനികള്‍ക്ക് വേണ്ടി കാര്‍ഷികവിളകളുടെ വിലയിടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കാന്‍ ശ്രമിക്കുമ്പോഴും കേന്ദ്രനയങ്ങള്‍ വിലങ്ങുതടിയാവുകയാണെന്നും മന്ത്രിബാലഗോപാല്‍ പറഞ്ഞു.
CPIM കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കേരള കര്‍ഷകസംഘം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷകരുടെ സമരക്കനല്‍ കാര്‍ഷിക സെമിനാര്‍ പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു K.N ബാലഗോപാല്‍. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസല്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, സിപിഐ എം സെക്രട്ടറിയറ്റംഗം ലാലിച്ചന്‍ ജോര്‍ജ്, ജില്ലാ കമ്മറ്റിയംഗം സജേഷ് ശശി, കര്‍ഷകസംഘം നേതാക്കളായ എം ടി ജോസഫ്, അഡ്വ. ജോസഫ് ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്പിക്കല്‍, സിപിഐ എം പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ് VG വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments