ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 26 മുതല്‍ 28 വരെ തീയതികളില്‍ നടക്കുന്ന തിരുവുത്സവ ചടങ്ങുകള്‍ക്ക് തന്ത്രി നരമംഗലം ചെറിയ നീലകണ്ഠന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
26 ന് വിശേഷാല്‍ പൂജകള്‍, വൈകിട്ട് വിശേഷാല്‍ ദീപാരാധന, ദീപക്കാഴ്ച എന്നിവ നടക്കും. 27 ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8 ന് മുന്‍ മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരിയുടെ നേതൃത്വത്തില്‍ നവഗ്രഹ പൂജ, 9.30 ന് പെരുമന പത്മനാഭന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന, ദേവീ മാഹാത്മ്യ പാരായണം, 12.30 ന് പ്രസാദമൂട്ട് എന്നിവ നടക്കും. 1 മണിക്ക് തിരുവാതിരകളി മത്സരം മാണി സി കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളില്‍ നിന്നായി 30-ല്‍പരം ടീമുകള്‍ തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കും. 28-ാം തീയതി. രാവിലെ 6.30 ന് ഗണപതിഹോമം, 7 മുതല്‍ ഉദയാസ്തമന പൂജ, 12.30 ന് മഹാപ്രസാദമൂട്ട്, 1 ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസ് മത്സരം എന്നിവ നടക്കും. രാത്രി 7 ന് പ്രസിദ്ധമായ ദേശതാലപ്പൊലി ഘോഷയാത്ര. ഏഴാച്ചേരി വടക്ക് കൊടുങ്കയത്തില്‍ നിന്നും തെക്ക് പാറപ്പറമ്പില്‍നിന്നും ഘോഷയാത്രകള്‍ ആരംഭിക്കും. കാവിന്‍പുറം ജംഗ്ഷനില്‍ താലപ്പൊലി ഘോഷയാത്രകള്‍ സംഗമിച്ച് സംയുക്ത ഘോഷയാത്രയായി ക്ഷേത്ര സന്നിധിയിലേക്ക് നീങ്ങും. രാത്രി. 8.30 ന് വെടിക്കെട്ട്, 8.45 ന് താലസദ്യ, 9 ന് കൊച്ചിന്‍ മന്‍സൂറിന്റെ ഗാനമേള എന്നിവയാണ് പ്രധാന പരിപാടികള്‍. വാര്‍ത്താസമ്മേളനത്തില്‍ കാവിന്‍പുറം ദേവസ്വം ഉത്സവകമ്മറ്റി ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, ജയചന്ദ്രന്‍ വരകപ്പള്ളില്‍, സി.ജി. വിജയകുമാര്‍, പി.എസ്. ശശിധരന്‍, ആര്‍. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments