Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്തുമസ് കൂട്ടായ്മ - ഗ്ലോറിയ 2024 വേറിട്ട അനുഭവമായി മാറി



കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയില്‍ നടത്തിയ ക്രിസ്തുമസ് കൂട്ടായ്മ - ഗ്ലോറിയ 2024 വേറിട്ട അനുഭവമായി മാറി. ഇടവകയിലെ 14 വാര്‍ഡുകളില്‍ നിന്നുള്ള ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ നാനാജാതി മതസ്ഥരുടെ പങ്കാളിത്തവും സഹകരണവും വേറിട്ട ആഘോഷമാക്കി മാറ്റി. 



ക്രിസ്തുമസ് കേക്ക് മുറിച്ചുകൊണ്ട് ക്രിസ്തുമസ് കൂട്ടായ്മ ആഘോഷത്തിന് തിരി തെളിച്ചു. ക്രിസ്തുമസ് സന്ദേശം, കരോള്‍ ഗാനം, പാപ്പാമത്സരം, ക്രിസ്തുമസ് ക്വിസ് തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ക്രിസ്തുമസ് കൂട്ടായ്മയെ മനോഹരമാക്കി തീര്‍ത്തു. വികാരി ഫാ.സ്‌കറിയ വേത്താനം സമ്മാനദാനം നിര്‍വ്വഹിച്ചു. ഫാ. സ്‌കറിയ വേകത്താനം, സിസ്റ്റര്‍ ജോസ്‌ന ജോസ് പുത്തന്‍പറമ്പില്‍, സിസ്റ്റര്‍ സൗമ്യാ ജോസ് വട്ടങ്കിയില്‍, സെനിഷ് മനപ്പുറത്ത്, ജോഷി കുമ്മേനിയില്‍, അഭിലാഷ് കോഴിക്കോട്ട്, സിജു കോഴിക്കോട്ട്, ബിന്‍സി ഞള്ളായില്‍, രാജു അറക്കകണ്ടത്തില്‍, സണ്ണി പുളിക്കല്‍, നൈസ് തെക്കലഞ്ഞിയില്‍, റാണി തെക്കന്‍ചേരില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്നേതൃത്വംനല്‍കി.


Post a Comment

0 Comments