Breaking...

9/recent/ticker-posts

Header Ads Widget

തൃക്കാര്‍ത്തിക മഹോത്സവം വെള്ളിയാഴ്ച



കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം ഡിസംബര്‍ 13 വെള്ളിയാഴ്ച നടക്കും. രാവിലെ നാലുമണിക്ക് നിര്‍മ്മാല്യദര്‍ശനം, വിശേഷാല്‍ അഭിഷേകങ്ങള്‍, ഉഷപൂജ എന്നിവ നടക്കും. 




രാവിലെ എട്ടിന് ശ്രീബലി. രാവിലെ 11ന് ദര്‍ശന പ്രാധാന്യമായ നവകാഭിഷേകം, പാലഭിഷേകം, പഞ്ചാമൃത അഭിഷേകം, ഉച്ചപൂജ എന്നിവ നടക്കും. ഉച്ചയ്ക്ക്  മഹാപ്രസാദമൂട്ട് ഉണ്ടായിരിക്കും.
. വൈകുന്നേരം ക്ഷേത്രവും പരിസരവും കാര്‍ത്തിക ദീപങ്ങള്‍ തെളിയിച്ച് ദീപാരാധന നടക്കും . ഉച്ച പൂജയ്ക്ക് നടക്കുന്ന പാലഭിഷേകം, പഞ്ചാമൃത അഭിഷേകം, നവകാഭിഷേകം എന്നിവ ഭക്തര്‍ക്ക് വഴിപാടായി സമര്‍പ്പിക്കാവുന്നതാണ് . കാര്‍ത്തിക ദീപം വഴിപാടായി സമര്‍പ്പിക്കാനും അവസരമുണ്ട് അഹസ്, നവകം, മഹാപ്രസാദമൂട്ട് എന്നിവ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കുക. ഫോണ്‍ 9447212691, 04822254478, 9496161884

Post a Comment

0 Comments