കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഐഎന്‍ടിയുസി പാലാ ഡിവിഷന്‍ സമ്മേളനം നടന്നു. ഭരണങ്ങാനം ഓശാന മൗണ്ട് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
25 വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ ലഭിക്കുമായിരുന്ന വൈദ്യുതി വേണ്ടാ എന്ന് വെച്ച് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയതിന് അഴിമതി അന്വേഷിക്കണമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ ആവശ്യപ്പെട്ടു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് സിബിക്കുട്ടി ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി നസീര്‍, ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നതാനം, തോമസ് കല്ലാടന്‍ , എ കെ ചന്ദ്രമോഹനന്‍, ഭാരവാഹികളായ രാജേഷ്, ജോര്‍ജ് മാത്യു ,ഷിബു, താഹ, മുഫസിന്‍ എന്നിവര്‍ സംസാരിച്ചു . ഉച്ചകഴിഞ്ഞ് നടന്ന യോഗത്തില്‍ സംസ്ഥാന നേതാക്കളായ കെ പി സുനില്‍കുമാര്‍ സി വി കുര്യാച്ചന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ടോമി പൊരിയത്ത് ഉപഹാരം നല്‍കി. യാത്രയപ്പ് സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു.
0 Comments