Breaking...

9/recent/ticker-posts

Header Ads Widget

കേരള എന്‍ജിഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിനു മുന്നിലും,ജില്ലാ കേന്ദ്രങ്ങളിലും കൂട്ട ധര്‍ണ നടത്തി.



കേരള എന്‍ജിഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിനു മുന്നിലും,ജില്ലാ കേന്ദ്രങ്ങളിലും കൂട്ട ധര്‍ണ നടത്തി. സൂപ്പര്‍ ന്യൂമററിയായി ജോലി ചെയ്യുന്ന ഭിന്നശേഷി ജീവനക്കാരുടെ തസ്തിക ക്രമീകരണം പൂര്‍ത്തിയാക്കുക, സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാക്കുക , ഭിന്നശേഷി ഉപകരണങ്ങള്‍ വാങ്ങുന്നതിന് അഡ്വാന്‍സ് അനുവദിക്കുക, സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.  കോട്ടയം കളക്ടറേറ്റിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഉദയന്‍ വി.കെ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ആര്‍ അനില്‍കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി വിമല്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


.




Post a Comment

0 Comments