Breaking...

9/recent/ticker-posts

Header Ads Widget

കേരളദേശം പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം കളക്ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി.



കേരളദേശം പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം കളക്ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി. സാമൂഹ്യ സുരക്ഷാ ക്ഷേമ പെന്‍ഷന്‍ വാങ്ങിയ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും പേര് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും ആ തുക അവരില്‍ നിന്നും 18% പലിശ സഹിതം തിരിച്ചു പിടിക്കണമെന്നും ഇവരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും  പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് കേരളദേശം പാര്‍ട്ടിയുടെ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തിയത്.  

കേരളദേശം പാര്‍ട്ടിയുടെ സംസ്ഥാന ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.  കോട്ടയം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നൈനാന്‍ കുര്യന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സന്തോഷ് കണ്ണംചിറ, സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് ഇട്ടന്‍, സംഘടന സെക്രട്ടറി ജോണ്‍ പൗലോസ്, ട്രഷറര്‍ പവനന്‍ മേനോന്‍, കെ.പി ഏലിയാസ്,സജി പൂണിത്തറ, സലീമ ടീച്ചര്‍, അനന്തപദ്മനാഭന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments