Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി അന്നദാനം ആരംഭിച്ചു.



കിടങ്ങൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി അന്നദാനം ആരംഭിച്ചു. സേവാഭാരതിയുടെയും കിടങ്ങൂര്‍ ദേവസ്വത്തിന്റെയും ആഭിമുഖ്യത്തിലാണ് ശബരിമല തീര്‍ത്ഥാടകര്‍ക്കായി അത്താഴക്കഞ്ഞി വിതരണം ചെയ്യുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലാണ് തീര്‍ത്ഥാടകര്‍ക്കായി  വിരിപ്പന്തലും അന്നദാനവുമൊരുക്കിയിരിക്കുന്നത്. 




അന്നദാന വിതരണത്തിന്റെ ഉദ്ഘാടനം ദേവസ്വം മാനേജര്‍ എന്‍.പി ശ്യാംകുമാര്‍  നിര്‍വഹിച്ചു. മറ്റ് ജില്ലകളില്‍ നിന്ന് യാത്ര ചെയ്ത് വൈകിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്  ഉപകാരപ്പെടുന്ന രീതിയിലാണ് അന്നദാനം ക്രമീകരിച്ചിരിക്കുന്നതെന്ന്  എന്‍.പി ശ്യാംകുമാര്‍  പറഞ്ഞു. അത്താഴക്കഞ്ഞി കഴിച്ച് വിശ്രമിച്ച് യാത്ര തുടരാനുള്ള സൗകര്യമാണ് കിടങ്ങൂരില്‍ ലഭ്യമാക്കിയിരിക്കുന്നത്. രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് സേവാപ്രമുഖ് രാജേഷ്, ഗോപി എടാട്ട്, കെ.വി പ്രസാദ്, 
കെ.ആര്‍ സതീഷ് കുമാര്‍, സുകുമാരന്‍ നായര്‍, മഹേഷ് മാവേലിമഠം, പി.റ്റി സനില്‍കുമാര്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments