Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ നാടകരംഗത്തെ കലാകാരന്മാര്‍ ചേര്‍ന്ന് മണ്ണിന്റെ കാമുകന്‍ സൗഹൃദ സംഘം രൂപീകരിച്ചു.



കിടങ്ങൂരില്‍ നാടകരംഗത്തെ കലാകാരന്മാര്‍ ചേര്‍ന്ന് മണ്ണിന്റെ കാമുകന്‍ സൗഹൃദ സംഘം രൂപീകരിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കിടങ്ങൂരില്‍ നെസ്റ്റ് അവതരിപ്പിച്ച 'മണ്ണിന്റെ കാമുകന്‍' എന്ന നാടകത്തിന്റെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമാണ് പുതിയ സൗഹൃദകൂട്ടായ്മ രൂപീകരിച്ചത്. നാടക പ്രേമികളുടെ അംഗീകാരം നേടിയ മണ്ണിന്റെ കാമുകന്‍ എന്ന നാടകം വീണ്ടും സ്റ്റേജിലെത്തിക്കുവാന്‍ ലക്ഷ്യമിട്ടാണ് പുതിയ സൗഹൃദ സംഘം പ്രവര്‍ത്തനമാരംഭിക്കുന്നത്. 





 മണ്ണിന്റെ കാമുകന്‍ സൗഹൃദ സംഘത്തിന്റെ ഉദ്ഘാടനം 50 വര്‍ഷത്തിലേറെയായി നാടകരംഗത്ത് നിറസാന്നിധ്യമായി നിരവധി പുരസ്്കാരങ്ങള്‍ വാരിക്കൂട്ടിയ തങ്കപ്പന്‍പിള്ള നിര്‍വഹിച്ചു. നാടകത്തിന്റെ സംവിധായകന്‍  അര്‍ജുന്‍ കാവനാല്‍, രചയിതാവ്  സുരേഷ് കിടങ്ങൂര്‍,  അഭിനേതാക്കളായ രാധാകൃഷ്ണന്‍ സി ആര്‍, ബാബുരാജ് എം.ആര്‍,അനില്‍ സൈമണ്‍, വിനീത്,ഹരി വയലാറ്റ്, ബിജു കിടങ്ങൂര്‍, അരുണ്‍ കാവനാല്‍,വിനോദ് കുമാര്‍, ആശാ രാജ്, നക്ഷത്ര രാജ്, നന്ദന രാജ്,എന്നിവര്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കലാകാരന്മാരായ സുരേഷ്, ബാബുരാജ്, സി.ആര്‍ രാധാകൃഷ്ണന്‍ എന്നിവരെആദരിച്ചു.

Post a Comment

0 Comments