ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്നേഹദീപം പദ്ധതിയിലൂടെ നിര്‍മിച്ചു നല്‍കുന്ന 45-ാമത് വീടിന്റെ താക്കോല്‍ ദാനം മന്ത്രി VN വാസവന്‍ നിര്‍വഹിച്ചു. കിടങ്ങൂര്‍ സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തില്‍ 10-ാമത് വീടാണ് ചക്രംപടിയില്‍ നിര്‍ധനകുടുംബത്തിന് നിര്‍മിച്ചു നല്‍കിയത്.
ഭവനപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും അനുകരണീയ മാതൃകയാണെന്ന് മന്ത്രി വി.എന്‍. വാസവന്‍ അഭിപ്രായപ്പെട്ടു. ഭവനരഹിതരുടെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള സത്വരമായ നടപടികളാണ് ലൈഫ് ഭവനപദ്ധിയിലൂടെ ഗവണ്‍മെന്റ് നടപ്പിലാക്കുന്നത്. എങ്കിലും വാസയോഗ്യമായ സന്നദ്ധസംഘടനകളുടെ സജീവ സഹകരണം ലഭിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ പാവപ്പെട്ടവരായ അര്‍ഹതപ്പെട്ട ഭവനരഹതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വാസയോഗ്യമായ എന്ന ലക്ഷ്യം എളുപ്പത്തില്‍ സാക്ഷാത്കരിക്കാന്‍ സാധിക്കും. സ്നേഹദീപത്തിലെ ഓരോ വരവുചെലവു കണക്കുകള്‍ അതാതു വീടുകളുടെ താക്കോല്‍ സമര്‍പ്പണ സമയത്തുതന്നെ അവതരിപ്പിക്കുന്നത് ഈ പദ്ധതിയുടെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കിടങ്ങൂര്‍ സ്നേഹദീപം പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്സി ജോണ്‍ ആമുഖപ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, അഡ്വ. എം.എന്‍. പുഷ്‌കരന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കവിത ലാലു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി വി.കെ., മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി.ജെ. സാബു, കിടങ്ങൂര്‍ സ്നേഹദീപം ഭാരവാഹികളായ ഗിരീഷ്‌കുമാര്‍ ഇലവുങ്കല്‍, എം.ദിലീപ് കുമാര്‍ തെക്കുംചേരില്‍, എന്‍.എസ്.ഗോപാലകൃഷ്ണന്‍ നായര്‍ നിരവത്ത്, പി.റ്റി. ജോസ് പാരിപ്പള്ളില്‍, ഷോണി പുത്തൂര്‍, എം.വി. സെബാന്‍ മറ്റത്തില്‍, പത്താം സ്നേഹവീടിനുള്ള തുക സംഭാവന നല്‍കിയ എം.സി. ജോര്‍ജ് & ആലി ജോര്‍ജ് മണിമല എന്നിവര്‍ പ്രസംഗിച്ചു.
0 Comments