Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സൗത്ത് മാന്താടി ജംഗ്ഷനു സമീപം നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു



കിടങ്ങൂരിന്റെ കാര്‍ഷിക സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് നീതി മെഡിക്കല്‍ സ്റ്റോറിന്റെ  ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു.  ബാങ്കിന്റെ സപ്തതി വര്‍ഷത്തില്‍ കിടങ്ങൂര്‍ സൗത്ത് മാന്താടി ജംഗ്ഷനു സമീപം തെക്കുംചേരില്‍ ബില്‍ഡിംഗ്‌സിലാണ് നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചത്. 




സമ്മേളനത്തില്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.ബി സുരേഷ് ബാബു, സിപിഐ എം ഏരിയ സെക്രട്ടറി പി.എന്‍ ബിനു, ലോക്കല്‍ സെക്രട്ടറിമാരായ കെ.എസ് ജയന്‍, കെ.കെ അയ്യപ്പന്‍, വൈസ് പ്രസിഡന്റ് സിറിയക്ക് തോമസ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അശോക് കുമാര്‍ പൂതമന, മേഴ്സി ജോണ്‍ മൂലക്കാട്ട്, ഭരണസമിതി അംഗങ്ങളായ ബോബി മാത്യു കീക്കോലില്‍, ശ്രീകുമാര്‍ തിരുമല, ബിജു, ജോമോന്‍ പുളിയാംപള്ളില്‍, സി.പി ജയന്‍, ജ്യോതി ബാലകൃഷ്ണന്‍, സൗദാമിനി, മോളി ജോസ്,ലിജു ജേക്കബ്, ഷാജി കുറിച്ചിയേല്‍ സെക്രട്ടറി ശ്രീജ B എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments