Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടന്നു



കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടന്നു. ക്രിസ്മസ് ആഘോഷത്തിനൊപ്പം ഫുഡ്‌ഫെസ്റ്റും ഒരുക്കിയിരുന്നു. കുട്ടികളുടെ നേതൃത്വത്തില്‍ സുവര്‍ണജൂബിലി സന്ദേശ വിളംബരവുമായി ഫ്‌ലാഷ്‌മോബും, 25-displayയും നടത്തി.

 കുട്ടികള്‍ തയ്യാറാക്കിയ വിവിധ ഭക്ഷണപദാര്‍ത്ഥങ്ങളുടെ സ്റ്റാളും ശ്രദ്ധയാകര്‍ഷിച്ചു.ക്രിസ്മസ് പപ്പാ മത്സരവും, കരോള്‍ ഗാനവും ആഘോഷങ്ങള്‍ക്ക് മിഴിവേകി. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ.ഫാ.ഡോ.ബിനു കുന്നത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് നെടുങ്ങാട്ട് കേക്ക് മുറിച്ച്,സമ്മാനങ്ങളുടെ വിതരണം നിര്‍വഹിച്ചു പി.ടി.എ.പ്രസിഡന്റ് ബോബി തോമസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷെല്ലി ജോസഫ്,സ്റ്റാഫ് സെക്രട്ടറി വേണു പത്മനാഭന്‍,സീനിയര്‍ അസിസ്റ്റന്റ്  റ്റിന്‍സി മേരി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments