തൃക്കാര്‍ത്തിക നാളില്‍ കിടങ്ങൂര്‍ ക്ഷേത്രാങ്കണത്തില്‍ കാര്‍ത്തിക വിളക്കുകള്‍ ദീപപ്രഭ ചൊരിഞ്ഞു. ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയാണ് കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷം നടന്നത്.
തൃക്കാര്‍ത്തിക നാളില്‍ രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു. ഉച്ചയ്ക്ക് 12 ന് നവകാഭിഷേകം, പാലഭിഷേകം, പഞ്ചാമൃതാഭിഷേകം എന്നിവയും നടന്നു. മഹാപ്രസാദമൂട്ടില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. വൈകീട്ട് ക്ഷേത്രാങ്കണത്തില്‍ കാര്‍ത്തിക ദീപങ്ങള്‍ തെളിഞ്ഞു. കാര്‍ത്തിക വിളക്കുകളുടെ ദീപപ്രഭയിലാണ് വൈകീട്ട് ദീപാരാധന നടന്നത്. വൈകീട്ട് കാര്‍ത്തികവിളക്കു തൊഴാന്‍ നിരവധി ഭക്തരെത്തി. നെയ്യമൃതും പാല്‍ക്കുടവും പഞ്ചാമൃതവും തൃക്കാര്‍ത്തികയില്‍ ഭക്തര്‍ സുബ്രഹ്‌മണ്യ സ്വാമിക്ക് സമര്‍പ്പിച്ച് ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു
0 Comments