Breaking...

9/recent/ticker-posts

Header Ads Widget

കിസാന്‍ സര്‍വീസ് സൊസൈറ്റി നേതൃത്വത്തില്‍ ഗ്രാമോല്‍സവം



കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടപ്പിക്കുന്ന ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം മാണി C കാപ്പന്‍ MLA നിര്‍വഹിച്ചു. KSS  മീനച്ചില്‍  യൂണിറ്റിന്റെ നേതൃത്വത്തില്‍ മീനച്ചില്‍ ഓക്‌സിജന്‍  പാര്‍ക്കില്‍ നടന്ന യോഗത്തില്‍ ജോയി ജോസഫ് മുക്കന്‍ തോട്ടം അധ്യക്ഷത വഹിച്ചു. ലൂയിസ് കുരുവിള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറല്‍ സെക്രട്ടറി തോമസ് മാത്യു യോഗത്തില്‍ സ്വാഗതം ആശംസിച്ചു. മീനച്ചില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ്  ജോര്‍ജ് ആന്റണി ഏറത്ത് മുട്ടത്ത് കുന്നേലിന്  കറുത്തേടത്തു പി പത്മനാഭന്‍ നായര്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡും മൊമെന്റോയും മാണി സി  കാപ്പന്‍ MLA   സമ്മാനിച്ചു. 


ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്പാക്കല്‍ മുഖ്യപ്രഭാഷണം നടത്തി.  ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോര്‍ജ് ക്രിസ്തുമസ് ആഘോഷങ്ങളുടെ ഉദ്ഘാടനവും  കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ കലണ്ടര്‍ വിതരണവും നിര്‍വഹിച്ചു. മീനച്ചില്‍  പഞ്ചായത്ത് പ്രസിഡന്റ് സോജന്‍ തൊടുക ദേശീയ കര്‍ഷക ദിന സന്ദേശം നല്‍കി. ബ്ലോക്ക് മെമ്പര്‍ ഷിബു പൂവേലി, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോയ്കുഴിപ്പാല, സാജോ പൂവത്താനി, പഞ്ചായത്ത് മെമ്പര്‍ നളിനി ശ്രീധരന്‍, ജോണ്‍സണ്‍ അറയ്ക്കല്‍  എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമോത്സവത്തിന്റെ ഭാഗമായി  ക്ലാസുകള്‍ കൃഷി ഫെയറുകള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ വിള ഇന്‍ഷുറന്‍സില്‍ അംഗങ്ങളെ ചേര്‍ക്കല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടപ്പാക്കും. 2020ല്‍ രൂപംകൊണ്ട കിസാന്‍ സര്‍വീസ് സൊസൈറ്റി കേരളത്തില്‍ 246 പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളും 11 ഇതര സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ 10 ഇടങ്ങളിലും ചാപ്റ്ററുകള്‍ ഉണ്ട്. കിസാന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജോയി ജോസഫ് മൂക്കന്‍ തോട്ടം, കോട്ടയം ജില്ല പ്രസിഡന്റ് അജിത്ത് വര്‍മ്മ, ജില്ലാ സെക്രട്ടറി ഫിലിപ്പ് ജോണ്‍, മീനച്ചില്‍ യൂണിറ്റ് സെക്രട്ടറി തോമസ് മാത്യു എന്നിവര്‍  പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments