കെ.എം മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഭിന്ന ശേഷിക്കാര്‍ക്ക് വീല്‍ ചെയറുകള്‍ വിതരണം ചെയ്തു. KM മാണി സെന്റര്‍ ഫോര്‍ ബജറ്റ് റിസര്‍ച്ച് ചെയര്‍പേഴ്‌സണ്‍ നിഷ ജോസ് K മാണി വീല്‍ ചെയറുകളുടെ വിതരണം നിര്‍വഹിച്ചു. അയര്‍ക്കുന്നം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അനില്‍ അധ്യക്ഷയായിരുന്നു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ജെയിംസ് പുതുമന, ജോസഫ് ചാമക്കാല, ജോസ് കൊറ്റത്തില്‍, ബിജു ചക്കാല, ജോസ് കുടകശ്ശേരി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അമല്‍ ചാമക്കാല , പി.പി പത്മനാഭന്‍ നായര്‍, സിബി താളിക്കല്ല് , മെഡിക്കല്‍ ഓഫീസര്‍ ഓമന കെ.കെ , വിന്‍സ് പേരാലിങ്കല്‍,ജോയി ഇലഞ്ഞിക്കല്‍, ശാന്തി പ്രഭാത, മനോജ് ചാക്കോ , ജോസ് കൊറ്റം ചുരപ്പാറ, പ്രകാശ് മുകളില്‍, സണ്ണി മരങ്ങാട്ടില്‍ , ടോമി വയലില്‍, ടോം സജി കോയിപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments