Breaking...

9/recent/ticker-posts

Header Ads Widget

വൈദ്യുതി തൊഴിലാളികള്‍ ഒരു മണിക്കൂര്‍ പണിമുടക്കി



ചണ്ഡിഗഡിലെ വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്   നാഷണല്‍ കോഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആന്‍ഡ് എന്‍ജിനീയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍  ദേശവ്യാപകമായി വൈദ്യുതി തൊഴിലാളികള്‍ ഒരു മണിക്കൂര്‍ പണിമുടക്കി പ്രതിഷേധിച്ചു. 


പാലാ ഡിവിഷനില്‍ നടന്ന പ്രതിഷേധ യോഗം കെ എസ് ഇ ബി  വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പാലാ ഡിവിഷന്‍ സെക്രട്ടറിബോബി തോമസ് ഉദ്ഘാടനം ചെയ്തു. വിദേശ സ്വദേശ കുത്തകകള്‍ക്ക്  ലാഭം കൊയ്യുന്നതിന് വേണ്ടി, സാധാരണ ജനങ്ങള്‍ക്ക് വൈദ്യുതി അപ്രാപ്യമാക്കിത്തീര്‍ക്കുന്ന വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന്  കേന്ദ്രസര്‍ക്കാര്‍  പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഡിവിഷന്‍ പ്രസിഡണ്ട് റോയി മാമന്‍ അധ്യക്ഷനായിരുന്നു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അനൂപ് രാജ്  വിഷയാവതരണം നടത്തി. ആന്‍സി ഐസക് , രഞ്ജിത്ത്  ബി എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments