കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഏറ്റുമാനൂര്‍ മണ്ഡലം ഓഫീസ് ഉദ്ഘാടനം നടന്നു. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന് സമീപം വിജയ ബില്‍ഡിങ്ങിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ജോയി പൂവംനിക്കുന്നതില്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. KSSPA യൂണിറ്റ് പ്രസിഡണ്ട് കെ ജി വിനയന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി കെ മണിലാല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അഡ്വക്കേറ്റ് ജി ഗോപകുമാര്‍, സംഘടന ഭാരവാഹികളായ ബി. മോഹനചന്ദ്രന്‍, പി ജെ ആന്റണി, കെ എം വിശ്വംഭരന്‍, കളികാ ശശികുമാര്‍, കെ വി.എബ്രഹാം, സാബു ജോസ്, ബി രാജീവ്, ടി പി വര്‍ഗീസ്, ജോയ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments