കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. കടുത്തുരുത്തി ട്രഷറിയുടെ മുമ്പില്‍ നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ചുറ്റി മാര്‍ക്കറ്റ് ജംഗ്ഷനിലെ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണയില്‍ കെ കെ സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ടി കെ ഗോപി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എ പത്രോസ്, ട്രഷറര്‍ കെ ടി പവിത്രന്‍, പി എം ശശി, വി പി ഗോപാലകൃഷ്ണന്‍ നായര്‍, കെ സി അലക്‌സാണ്ടര്‍, പി വാസപ്പന്‍, ഇ കെ ശ്രീകുമാര്‍, ആര്‍ പ്രസന്നന്‍, പി മുരളീധരന്‍, സി കെ അന്നമ്മ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
0 Comments