കെറ്റിയുസി ബി കോട്ടയം ജില്ലാ കമ്മിറ്റിയോഗം ഏറ്റുമാനൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ജില്ലാ പ്രസിഡണ്ട് സുനു സി പണിക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് മനോജ് കുമാര്‍ മഞ്ചേരിയില്‍ യോഗം ഉദ്ഘാടനം ചെയ്തു.
തൊഴിലാളികള്‍ക്കുള്ള അപകട ഇന്‍ഷുറന്‍സിനെ കുറിച്ചും തെക്കന്‍ മേഖലാ സമ്മേളനത്തെ കുറിച്ചും, ക്ഷേമനിധിയില്‍ അംഗങ്ങളായാല്‍ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനരീതികളെ സംബന്ധിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവ് കുളത്തൂപ്പുഴ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെവിന്‍ ജോസഫ്, അമല്‍ എന്നിവര്‍ സംസാരിച്ചു. അജിത്ത് M T, അപര്‍ണ്ണ അജി എന്നിവരെ ജില്ലാ വൈസ്പ്രസിഡന്റുമാരായും അമല്‍ പി.എസിനെ ജില്ലാ ട്രഷററായും സിയാന കണ്ണനെ ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റായും അനിത ആന്റോ, രമ്യ ഭഗവതികുന്നേല്‍, അജേഷ് M.T എന്നിവരെ മറ്റ് ഭാരവാഹികളായും തെരഞ്ഞെടുത്തു.
0 Comments