കുറിച്ചിത്താനം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍ വെങ്കിടാചലം നിര്‍വഹിച്ചു. പാലാ സ്‌പൈസ് വാലി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സുനില്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ എംജെഎഫ് ലയണ്‍ ആര്‍ വെങ്കിടാചലം ചാര്‍ട്ടര്‍ പ്രസന്റേഷന്‍ നടത്തി. ഇന്‍ഡക്ഷന്‍ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വിന്നി ഫിലിപ്പും ഇന്‍സ്റ്റലേഷന്‍ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജേക്കബ് ജോസഫും നിര്‍വഹിച്ചു . യോഗത്തില്‍ തോമസുകുട്ടി ആനിത്തോട്ടം സ്വാഗതമാശംസിച്ചു.
കുറിച്ചിത്താനം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബിന്റെ 2024-25 വര്‍ഷത്തെ പ്രോജക്ട്കളുടെ ഉദ്ഘാടനം ഫസ്റ്റ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ട്രഷറര്‍ ഡോക്ടര്‍ സണ്ണി വി സഖറിയ നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോണി തറപ്പില്‍, ക്ലബ്ബിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ , ക്യാബിനറ്റ് സെക്രട്ടറി സജീവ് വി.കെ, ക്യാബിനറ്റ് ട്രഷറര്‍ സുരേഷ് വഞ്ചിപ്പാലം, ജിഎംടി കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് ആര്‍, ഡിസ്ട്രിക്ട് പിആര്‍ഒ ആര്‍. മനോജ്, റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ ആര്‍ ബിജു, സോണ്‍ ചെയര്‍പേഴ്‌സണ്‍ ബി ഹരിദാസ്, ഗൈഡിങ് അഡ്വക്കേറ്റ് രമണന്‍ നായര്‍, ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍മാരായ ബെന്നി മേലാടൂര്‍, ജേക്കബ് , ബിനു പകലോമറ്റംഎന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യോഗത്തില്‍ സെക്രട്ടറി ലയണ്‍ ബിനു പകലോമറ്റം നന്ദി പ്രകാശിപ്പിച്ചു.
0 Comments