കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രത്തില്‍ ഏകാദശി മഹോത്സവത്തിന് കൊടിയേറി. കൊടിയേറ്റിനു മുന്നോടിയായി കൊടിക്കൂറ കൊടിക്കയര്‍ സമര്‍പ്പണം നടന്നു. കനീഷ് കരുണാകരന്‍ സമര്‍പ്പിക്കുന്ന കൊടിക്കൂറയും കൊടിക്കയറും പെരുന്താനം തടിയില്‍ തറവാട്ടില്‍ നിന്നും ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചു. മേല്‍ശാന്തി പ്രദീപ് നമ്പൂതിരി ഏറ്റുവാങ്ങി. വൈകീട്ട് 7 ന് നടന്ന തൃക്കൊടിയേറ്റിന് തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
എട്ടു ദിവസത്തെ ഉത്സവാഘോഷങ്ങളുടെ കൊടിയേറ്റ് ചടങ്ങുകള്‍ ദര്‍ശിക്കാന്‍ നിരവധി ഭക്തര്‍ എത്തിയിരുന്നു. ക്ഷേത്ര ഭരണ സമിതിയംഗങ്ങളും ഉത്സവാഘോഷക്കമ്മറ്റിയംഗങ്ങളും നേതൃത്വം നല്‍കി. ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കലാപരിപാടികളുടെ ഉദ്ഘാടനവും പൂത്തൃക്കോവില്‍ സംഗീതോത്സവം ഉദഘാടനവും ചെങ്കോട്ട ഹരിഹരസുബ്രഹ്‌മണ്യം ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. പ്രഗത്ഭ സംഗീതജ്ഞര്‍ പങ്കെടുത്തു. വാദ്യകുലപതികള്‍ ഒരുക്കുന്ന മേളങ്ങളും ഗജശ്രേഷ്ഠര്‍ അണിനിരക്കുന്ന എഴുന്നള്ളിപ്പുകളും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉത്സവാഘോഷ ങ്ങളോടനുബന്ധിച്ച് നടക്കും. ഡിസംബര്‍ 11 ന് ഏകാദശി വിളക്കും 12 ന് തിരുവാറാട്ടുംനടക്കും.
0 Comments