Breaking...

9/recent/ticker-posts

Header Ads Widget

ഭിന്നശേഷി സൗഹൃദ സംഗമം നടത്തി.



ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുറുമണ്ണ് ദയ പാലിയേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി സൗഹൃദ സംഗമം നടത്തി. കുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്‌കൂളില്‍ നടന്ന സംഗമം മാണി സി.കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ദയ ചെയര്‍മാന്‍ പി.എം. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഫാ. ജീവന്‍ കദളിക്കാട്ടില്‍ ക്രിസ്മസ് സന്ദേശം നല്കി. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി മുഖ്യാതിഥിയായിരുന്നു. 


ദയ ജോയിന്റ് സെക്രട്ടറിയുമായ പി.ഡി. സുനില്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പര്‍മാരായ ജയ്‌സി സണ്ണി, ബിന്ദു ജേക്കബ്, ബിന്ദു ബിനു, മേലുകാവ് പഞ്ചായത്ത് മെമ്പര്‍ അലക്‌സ് ജോസഫ്, സണ്ണി മാത്യു, മേലുകാവ് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ബി. ഗോപകുമാര്‍,ബീന സാമുവല്‍, ദയ ജനറല്‍ കൗണ്‍സില്‍ മെമ്പര്‍മാരായ ജോസഫ് പീറ്റര്‍, ലിന്‍സ് ജോസഫ്, ബിന്ദു പി.നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കടനാട് പഞ്ചായത്തിലെ പാലിയേറ്റീവ് നേഴ്‌സ്  രാജിമോള്‍ സു ഭാഷിനെ ചടങ്ങില്‍ ആദരിച്ചു. ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ , മുച്ചക്ര സൈക്കിള്‍, ഭക്ഷണകിറ്റ്, മെഡിക്കല്‍കിറ്റ്, ഡയലൈസര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ വിതരണവും നടന്നു.

Post a Comment

0 Comments