കുമരകത്ത് ജലഗതാഗത വകുപ്പിന്റെ സര്‍വീസ് ബോട്ടില്‍ നിന്നും കായലില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ മൃതദേഹമാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ഉദയന്‍ കായലില്‍ ചാടിയത്.
ഈരാറ്റുപേട്ട ടീം നന്മക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ ഏഴാം തീയതി മുതല്‍ ഉദയനെ കാണതായിരുന്നു. ഇതേ തുടര്‍ന്ന് പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയയിരുന്നു. വ്യാഴാഴ്ച വൈകിട്ട് കുമരകത്തു നിന്ന് മുഹമ്മയ്ക്ക് പോയ ബോട്ടില്‍ നിന്നുമാണ് ഇയാള്‍ കായലില്‍ ചാടിയത്. ബോട്ടില്‍ കയറുമ്പോള്‍ കൈവശമുണ്ടായിരുന്ന ബാഗിലെ രേഖകളില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.
0 Comments