കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ എ.കെ.സി.സി.യുടെ നേതൃത്വത്തില്‍ സംഘടന ഭാരവാഹികള്‍ക്കായി നേതൃത്വ ശില്‍പശാല നടത്തി. ഫൊറോനാ സഹവികാരി ഫാ.മാത്യു തയ്യില്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍ സഹവികാരി ഫാ.ജോസഫ് ചീനോത്തുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ നേതൃത്വം നല്‍കി. മുന്നില്‍ നിന്നു നയിക്കാനും ഒപ്പമുള്ളവര്‍ക്ക് പ്രോത്സാഹനവും ധൈര്യവും ആത്മവിശ്വാസവും നല്‍കാനും നേതാക്കള്‍ക്ക് കഴിയണമെന്ന് ഫാ.ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു.
മികച്ച നേതൃത്വത്തിന്റെ അഭാവമാണ് പലപ്പോഴും സമൂഹത്തിനും സമുദായത്തിനും ഉദേശിക്കുന്ന വളര്‍ച്ചയും വികസനവും നേടാന്‍ സാധിക്കാതെ വരുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇടവക യോഗം ഭാരവാഹികള്‍, യോഗത്തിലെ സബ് കമ്മിറ്റി കണ്‍വീനന്മാര്‍, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍,, പിതൃവേദി, മാതൃവേദി, എകെസിസി, വിന്‍സെന്റ് ഡി പോള്‍, ലീജിയന്‍ ഓഫ് മേരി, ദര്‍ശന സമൂഹം, എസ്എംവൈഎം, സിഎംഎല്‍, ജാഗ്രതാ സമിതി, ഇന്‍ഫാം, എസ്എച്ച് ഗ്രൂപ്പ്, ഡിസിഎംഎസ് സംഘടനകളിലെ ഭാരവാഹികള്‍ക്കായാണ് ശില്‍പശാല നടത്തിയത്. എകെസിസി യൂണിറ്റ് പ്രസിഡന്റ് സന്തോഷ് നടുപ്പറമ്പില്‍, സോണി ആദപള്ളില്‍, ജോസ് രാഗാദ്രി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments