കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റല്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ അഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷം നടത്തി. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ ക്രിസ്മസ് സന്ദേശം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കലും ഹോസ്പിറ്റല്‍ ചാപ്ലയിന്‍ ഫാദര്‍ തോമസ് കരിമ്പുംകാലയും ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ച് മധുരം പങ്കുവച്ചു
. കിടങ്ങൂര്‍ പഞ്ചായത്ത് പാലിയേറ്റീവ് നഴ്‌സ് ഷീലാ റാണി രോഗികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ നല്‍കി. ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത , ജോയിന്റ്. ഡയറക്ടര്‍ സി. അനിജ, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിസ്റ്റര്‍ ലത, ഡോ. സിസ്റ്റര്‍ ദിപ , ഡോ. ഫസല്‍, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ സി. അനിറ്റ്, ലിസി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments