Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ മംഗളാരാം ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്‌കൂളിന്റെ വാര്‍ഷികാഘോഷം



കിടങ്ങൂര്‍ മംഗളാരാം ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്‌കൂളിന്റെ വാര്‍ഷികാഘോഷം ദര്‍ശന്‍ 2024-25 മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ പ്രോട്ടോ സിഞ്ചല്ലൂസ് മോണ്‍ ജോസഫ് തടത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. സ്‌കൂള്‍ ഡയറക്ടര്‍ ഫാദര്‍ ജോസഫ് മുണ്ടയ്ക്കല്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, വാര്‍ഡ് മെമ്പര്‍ കുഞ്ഞുമോള്‍ ടോമി, സിസ്റ്റര്‍ സോഫിയ, പ്രിന്‍സിപ്പല്‍ ജോജി ജോര്‍ജ്, PTA പ്രസിഡന്റ് N ഗിരീഷ്‌കുമാര്‍, PH ഹരിനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. സംവിധായികയും പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുമായ ആനന്ദിനി ബാല പ്രഭാഷണം നടത്തി. സുമേഷ് കൂട്ടിക്കലും സംഘവും സംഗീത പരിപാടി അവതരപ്പിച്ചു. വിവിധ മത്സരവിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവുംനടന്നു.



Post a Comment

0 Comments