തീര്‍ത്ഥാടന കേന്ദ്രമായ മാന്നാനം ആശ്രമദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി 3 വരെ തീയതികളില്‍ നടക്കുമെന്ന് ആശ്രമം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26ന് രാവിലെ 11 മണിക്ക് നടക്കുന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാട്ട് കാര്‍മ്മികത്വം വഹിക്കും.
തിരുന്നാള്‍ ദിനങ്ങളില്‍ വിവിധ ബിഷപ്പുമാര്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. മധ്യസ്ഥ പാര്‍ത്ഥന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധാന, ജപമാല പ്രദക്ഷിണം തുടങ്ങിയവ തിരുനാള്‍ ദിനങ്ങളില്‍ നടക്കും. 27 മുതല്‍ 29 വരെ തീയതികളില്‍ 1500 വിശുദ്ധന്മാരുടെ തിരുശേഷിപ്പ് പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. പ്രധാന തിരുന്നാള്‍ ദിനമായ ജനുവരി 3ന് ചാവറപ്പിതാവിന്റെ രൂപം സംവഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം ആരംഭിക്കും. കലാസന്ധ്യ, തോല്‍പ്പാവകളി, ഗാനമേള, ശിങ്കാരിമേളം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എന്നിവയും തിരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കുമെന്ന് ആശ്രമം പ്രിയോര്‍ ഫാ കുര്യന്‍ ചാലങ്ങാടി, ഫാ സിജോ ചേന്നാട്, ഫാ. ആന്റണി കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.
0 Comments