മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് വ്യാഴാഴ്ച കൊടിയേറും. വിശുദ്ധന്റെ കബറിടം സ്ഥിതിചെയ്യുന്ന തീര്‍ഥാടന കേന്ദ്രമായ ആശ്രമദേവാലയത്തില്‍ ഒമ്പതുനാളുകള്‍ നീണ്ടുനില്‍ക്കുന്ന തിരുനാള്‍ വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. ആയിരക്കണക്കിന് തീര്‍ഥാടകര്‍ എത്തിച്ചേരും. ജനുവരി മൂന്നിനാണ് പ്രധാന തിരുനാള്‍ ആഘോഷങ്ങള്‍.
വ്യാഴാഴ്ച രാവിലെ ആറിനും 7.30നും വിശുദ്ധ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ഥനയും നടക്കും. 10.40ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന് സ്വീകരണ നല്‍കും. 11ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് തിരുനാള്‍ കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് കര്‍ദിനാളിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന. എന്നിവ നടക്കും.മാന്നാനം ആശ്രമം പ്രിയോര്‍ ഫാ. കുര്യന്‍ ചാലങ്ങാടി ചെത്തിപ്പുഴ ആശ്രമം പ്രിയോര്‍ ഫാ. തോമസ് കല്ലുകളം എന്നിവര്‍ സഹകാര്‍മികരാകും. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന പ്രസുദേന്തി സംഗമം ഫാ. തോമസ് ഇരുമ്പുകുത്തിയില്‍ നയിക്കും. 4.30ന് ജപമാല. അഞ്ചിന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന. എന്നിവ നടക്കും. 27, 28, 29 തീയതികളില്‍ 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനവും വണക്കവും നടക്കും. തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ മാത്യൂസ് മാര്‍ പോളികാര്‍പോസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
ആശ്രമ ദേവാലയത്തോടു ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ പന്തലില്‍ പ്രതിഷ്ഠിക്കുന്ന തിരുശേഷിപ്പുകള്‍ വണങ്ങാന്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ വിശ്വാസികള്‍ക്ക് സൗകര്യമുണ്ടാകും. ജനുവരി 3 ന് പ്രധാന തിരുനാളാഘോഷം നടക്കും.
0 Comments