മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കിന്‍ഡര്‍ ഗാര്‍ഡന്‍ വിഭാഗത്തിന്റെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി. സമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ ഡോ ജെയിംസ് മുല്ലശ്ശേരി അധ്യക്ഷനായിരുന്നു പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറും തത്വചിന്തകനുമായ റവ ഡോ ജെറിന്‍ തുരുത്തേല്‍ ക്രിസ്മസ് സന്ദേശം നല്‍കി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഗ്രാന്‍ഡ് പേരന്റ്‌സ് ദിനാഘോഷവും നടന്നു.
250 ഓളം കെജി കുട്ടികളെ അണിനിരത്തിക്കൊണ്ട് നടത്തിയ ക്രിസ്മസ് ട്രീ ഡാന്‍സ് വേറിട്ട കാഴ്ചയായി. കരോള്‍ സോങ്, ഏഞ്ചല്‍ ഡാന്‍സ് , ക്രിസ്തുമസ് പാപ്പാ ഡാന്‍സ് തുടങ്ങി കുട്ടികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും വ്യത്യസ്ത കലാപരിപാടികളും ഒരുക്കിയിരുന്നു. ബ്രദര്‍ ജോസഫ് തോമസ്, കെ ജി ഹെഡ്മിസ്ട്രസ് സുമന്‍ അനില്‍, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments