റെഡ് മൂവീസിന്റെ ബാനറില്‍ കെ.പി പ്രസാദ് അണിയിച്ചൊരുക്കിയ പുതിയ മ്യൂസിക് ആല്‍ബം ഇരുമുടി ചൂടി ശ്രദ്ധയാകര്‍ഷിക്കുന്നു . ആല്‍ബത്തില്‍ G വേണുഗോപാല്‍ ആലപിച്ച അയ്യപ്പ സ്തുതിയുടെ രചന രമേശ് ഇളമണ്ണും സംഗീതം ചന്ദ്രന്‍ പാമ്പാടിയുമാണ് നിര്‍വഹിച്ചിരിക്കുന്നത് .
ഛായാഗ്രഹണം ആഷ്ബിന്‍ അയ്മനവും, ചിത്രസംയോജനം ജയകൃഷ്ണന്‍ റെഡ് മൂവീസും നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം അജിത്ത് പുതുപ്പള്ളി, സഹസംവിധാനം നിരഞ്ജന്‍ കെ. പ്രസാദ്, ഡിസൈന്‍ ബോസ് മാലം. ഈ മ്യൂസിക് ആല്‍ബത്തില്‍ മുഖ്യ വേഷം ചെയ്തിരിക്കുന്നത് ബിജോ കൃഷ്ണന്‍ ആണ്. ജയകൃഷ്ണന്‍, നിസാര്‍ കെ .എം, സോമശേഖരന്‍, ദീപു, സാബു പി. പി, ജിത, മകരശി എന്നിവരും അഭിനയിച്ചിട്ടുണ്ട്.
0 Comments